തിരുവനന്തപുരം: കൃഷിക്കാര്‍ക്ക് ഗുണമേന്മയുള്ള ജൈവ വളം ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഭാരത് ജൈവ (ഗോള്‍ഡ്) എന്ന പേരില്‍ പുതിയ ജൈവ വളം വിപണിയില്‍ ഇറക്കുന്നു. ജൂണ്‍ 24 ന് രാവിലെ പത്ത് മണിക്ക് സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന് നിര്‍വഹിക്കും. ചെറുകിട കൃഷിക്കാര്‍ക്കും ഗാര്‍ഹിക കൃഷിക്കാര്‍ക്കും അടുക്കളത്തോട്ടത്തിനുമുള്ള ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം വീതമുള്ള പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും അഞ്ച് കി.ഗ്രാം, പത്ത് കിലോഗ്രാം, 25 കിലോഗ്രാം, 50 കിലോഗ്രാം വീതം തൂക്കമുള്ള എച്ച്.ഡി.പി.ഇ ബാഗുകളിലും വിപണിയില്‍ ലഭിക്കും.
Discussion about this post