ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍
ശുദ്ധം
സത്ത്വത്തില്‍ സത്ത്വം, സത്ത്വത്തില്‍ രജസ്സ്, സത്ത്വത്തില്‍ തമസ്സ് എന്ന് പ്രകൃതിയിലുള്ള സാത്വികഗുണസമഷ്ടി മൂന്നായി പിരിയുന്നു. അവയില്‍ പ്രതിബിംബിച്ച പരമാത്മ ചൈതന്യമാണ് ത്രിമൂര്‍ത്തികള്‍. സത്ത്വത്തില്‍ സത്ത്വമെന്നതില്‍ പ്രതിബിംബിച്ച ബ്രഹ്മം വിഷ്ണുവും, സത്ത്വത്തില്‍ രജസ്സെന്നതില്‍ പ്രതിഫലിച്ച ബ്രഹ്മം വിഷ്ണുവും, സത്ത്വത്തില്‍ രജസ്സെന്നതില്‍ പ്രതിഫലിച്ച ബ്രഹ്മം ബ്രഹ്മാവും, സത്ത്വത്തില്‍ തമസ്സെന്നതില്‍ പ്രതിബിംബിച്ച ബ്രഹ്മം രുദ്രനുമാകുന്നു. സാത്വിക ഗുണത്തില്‍ പ്രതിഫലിച്ച പരബ്രഹ്മമാകയാല്‍ ത്രിമൂര്‍ത്തികളുടെ ഗുണത്തില്‍ പ്രതിഫലിച്ച പരബ്രഹ്മമാകയാല്‍ ത്രിമൂര്‍ത്തികളുടെ ജ്ഞാനാനന്ദങ്ങള്‍ മറഞ്ഞു പോകുന്നില്ല. സര്‍വജ്ഞത്വം, സര്‍വസ്വാധീനത്വം, സാക്ഷിത്വം, നിര്‍മ്മലത്വം, ജഗത്കര്‍ത്തൃത്വം, അകര്‍ത്തൃത്വം മുതലായ കഴിവുകളെല്ലാം ത്രിമൂര്‍ത്തികളില്‍ വിളങ്ങുന്നു. തന്മൂലം അവര്‍ ജഗത്തിനെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിനു സൃഷ്ടിയും വിഷ്ണുവിനു സ്ഥിതിയും രുദ്രനു സംഹാരവുമാഉ ചുമതല.
പ്രകൃതിയിലുള്ള രാജസഗുണസമഷ്ടിയാണു അവിദ്യ. മലിനജലത്തില്‍ സൂര്യബിംബമെന്നപോലെയാണ് അവിദ്യയില്‍ ബ്രഹ്മം പ്രതിഫലിക്കുന്നത്. അതിനാല്‍ അവിദ്യയില്‍ ബ്രഹ്മം പ്രതിഫലിച്ചുണ്ടാകുന്ന ജീവാത്മാക്കളില്‍ ത്രിൂര്‍ത്തികള്‍ക്കുള്ള സര്‍വജ്ഞതാദികള്‍ കാണുകയില്ല. രജസ്സില്‍ സത്വം, രജസ്സില്‍ രജസ്സ്, രജസ്സില്‍ തമസ്സ് രാജസഗുണം മൂന്നായി പിരിയുന്നു. രജസ്സിലെ സത്ത്വത്തില്‍ നിന്നു ജ്ഞാനികളും രജസ്സിലെ രജസ്സില്‍നിന്നു വേലുത്തമ്പിയേയും ഛത്രപതി ശിവജിയേയും പോലുള്ള കര്‍മ്മനിഷ്ഠന്മാരും രജസ്സിലെ തമസ്സില്‍ നിന്നു അജ്ഞാനികളും അലസന്മാരുമായ സാധാരണ രജസ്സിലെ തമസ്സില്‍നിന്നു അജ്ഞാനികളും അലസന്മാരുമായ സാധാരണ ജീവാത്മാക്കളും ഉണ്ടാകുന്നു. ഇവരില്‍ സാത്വികരായ ജ്ഞാനനിഷ്ഠന്മാര്‍ ജ്ഞാനോപാസനിയിലൂടെ മോക്ഷവും രാജസന്മാരായ കര്‍മ്മനിഷ്ഠര്‍ ലൗകികവിജയങ്ങള്‍നേടി ഇഹപരങ്ങളില്‍ ഉയര്‍ച്ചയും താമസന്മാര്‍ ആലസ്യം മൂലം ദുഃഖവുമനുഭവിക്കുന്നു.
പ്രകൃതിയിലുള്ള തമോഗുണസമഷ്ടിയുടെ വേറൊരു പേരാണു താമസി. തമസ്സില്‍ സത്വം, തമസ്സില്‍ തമസ്സ് എന്ന് താമസി മൂന്നായി പിരിയുന്നു. ഇവ ആവരണം വിക്ഷേപം എന്നു രണ്ടായി വേര്‍പെട്ടിരിക്കും. വസ്തുസ്വഭാവത്തെ മറയ്ക്കുന്ന അജ്ഞാനമാണു ആവരണം. ഈശ്വരനിലും ആത്മജ്ഞാനികളിലുമൊഴികെ മറ്റെല്ലാ ജീവന്മാരിലും ജ്ഞാനദൃഷ്ടിയെ മറയ്ക്കുവാന്‍ അതിനു കഴിവുണ്ട്. ഇതില്‍ നിന്നു ഭിന്നമായി നാനാത്വബോധമുളവാക്കുന്ന ശക്തിയാണു വിക്ഷേപം. അതില്‍നിന്നു ആകാശവും, ആകാശതന്മാത്രയില്‍നിന്നു വായുവും, വായുതന്മാത്രയില്‍നിന്നു തേജസ്സും, തേജസ്സിന്റെ തന്മാത്രയില്‍നിന്നു അപ്പും, അപ്പിന്റെ തന്മാത്രയില്‍നിന്നു പൃഥ്വിയും ഉണ്ടാകുന്നു. അപഞ്ചീകൃത പഞ്ചഭൂതമെന്നു വിളിക്കപ്പെടുന്ന ഈ തന്മാത്രകളെല്ലാം തന്നെ ത്രിഗുണാത്മകമാണെന്നു പറയേണ്ടതില്ലല്ലൊ. തമസ്സില്‍ സത്വമെന്നതില്‍ നിന്നു (തന്മാത്രകളുടെ സാത്വിക ഗുണാംശം) അന്തകരണങ്ങളും ജ്ഞാനേന്ദ്രിയങ്ങളും തമസ്സില്‍ രജസ്സെന്നതില്‍ നിന്ന് (തന്മാത്രകളുടെ രാജസഗുണാംശം) പ്രാണാദിവായുക്കള്‍ കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയുമുണ്ടായി. ആകാശാദിതന്മാത്രകളുടെ താമസ ഗുണാംശം (തമസ്സില്‍ തമസ്സ്) പഞ്ചീകരണമെന്ന പ്രക്രിയക്കു വിധേയമായി പഞ്ചീകൃതപഞ്ചഭൂതം അഥവാ സ്ഥൂലപഞ്ചഭൂതമുണ്ടാകുന്നു. സ്ഥൂലശരീരവും ദൃശ്യപ്രപഞ്ചത്തിലെ സമസ്തവസ്തുക്കളും സ്ഥൂലപഞ്ചഭൂത നിര്‍മ്മിതമാണ്.
നിര്‍ഗുണവും നിരാകാരവുമായ പരമാത്മവസ്തുവില്‍നിന്നു സഗുണവും സാകാരവുമായ പ്രപഞ്ചം ഉണ്ടാകുന്ന ക്രമമാണു വിശദീകരിച്ചത്. ഇവയെല്ലാം മഹാപ്രളയത്തില്‍ തിരിച്ച് പരബ്രഹ്മത്തില്‍ തന്നെ ലയിക്കും. ലയത്തിന്റെ ക്രമം ഇങ്ങനെയാണ്. ആദ്യം പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നീ സ്ഥൂല പഞ്ചഭൂതങ്ങള്‍ സൂക്ഷ്മപഞ്ചഭൂതങ്ങളുടെ തമോഗുണത്തില്‍ ലയിക്കും. അതോടെ സ്ഥൂലശരീരവും ദൃശ്യപ്രപഞ്ചവും തിരോഭവിക്കും. തുടര്‍ന്ന് സൂക്ഷ്മതമായ പൃഥ്വി അപ്പിലും അപ്പ് തേജസ്സിലും, തേജസ്സ് വായുവിലും, വായു ആകാശത്തിലും ലയിക്കും. അതോടെ സൂക്ഷ്മ ശരീരവും ഇല്ലാതാകും. ആകാശം പ്രകൃതിയിലെ താമസഗുണസമഷ്ടിയില്‍ ലയിക്കും. സത്വരജസ്തമോഗുണങ്ങള്‍ മൂലപ്രകൃതിയിലും അതു സച്ചിദാനന്ദസ്വരൂപമായ പരബ്രഹ്മത്തിലും ലയിക്കുന്നതോടെ മഹാപ്രളയം പൂര്‍ത്തിയാകുന്നു.
Discussion about this post