തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പു ദിവസമായ ജൂണ്‍ 27 ന് (ശനിയാഴ്ച) വോട്ടര്‍പട്ടികയില്‍ പേരുള്ള, നിയോജകമണ്ഡലത്തിനു പുറത്ത് ജോലി നോക്കുന്ന കാഷ്വല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അന്നേദിവസം നേരത്തെ പൊതുഅവധിയായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post