ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കു തുടക്കം. സ്മാര്‍ട്ട്‌സിറ്റി, അമൃത് മിഷന്‍, എല്ലാവര്‍ക്കും വീട് എന്നീ മൂന്നു പദ്ധതികളുടെ മാര്‍ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി. സംസ്ഥാനസര്‍ക്കാരുകള്‍, നഗരസഭകള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിയാലോചനക്കുശേഷം തയാറാക്കിയതാണു മാര്‍ഗരേഖ.
ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാനുമുള്ളതാണു പദ്ധതിയിട്ടിരിക്കുന്നത്. ഒരു ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 500 നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുമാണ് അമൃത് മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി പുതിയ വീടുകള്‍ നിര്‍മിക്കാനാണ് എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.












