കോതമംഗലം: സ്കൂള്‍ബസ്സിനു മുകളിലേക്ക് മരം വീണ് അഞ്ച് കുട്ടികള്‍ മരിച്ചു. കോതമംഗലം നെല്ലിമറ്റം കോളനിപ്പടിയില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ അപകടത്തില്‍, കറുകടം വിദ്യാവികാസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളില്‍ മരം വീഴുകയായിരുന്നു. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ്സിന്റെ നടുവിലായി ഇരുന്ന കുട്ടികളാണ് മരിച്ചത്.
അമിന്‍ (8), ഈസ സാറ എല്‍ദോ (11), കൃഷ്ണേന്ദു (15), ജോഹന്‍ ജഗ്ഗി (13), ഗൗരി (10) എന്നിവരാണ് മരിച്ചത്. മരിച്ച ജോഹന്റെ സഹോദരന് ജുവല്‍ (4), ദേവിപ്രിയ (8), അനഘ (6), ഹരിപ്രിയ (4), ദേവസാരംഗ് (ഏഴര), മനു (11), ഹൃദ്യ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ്സില്‍ ആകെ 12 കുട്ടികളാണ് ഉണ്ടായിരുന്നത്.
Discussion about this post