ഷൊര്‍ണൂര്‍: ട്രെയില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെ രക്ഷിക്കുന്നതിനായി വണ്ടി ഒരുകിലോമീറ്ററോളം പിന്നോട്ടെടുത്തു. പട്ടാമ്പികാരക്കാട് റെയില്‍വേസ്‌റ്റേഷനുകള്‍ക്കിടയില്‍ ഞായറാഴ്ച രാത്രി 7.10ഓടെയാണ് സംഭവം. മംഗലാപുരംചെന്നൈ മെയിലില്‍നിന്ന് വീണ മലപ്പുറം പുഴക്കാട്ടിരിസ്വദേശി പി.പി. പ്രേംജിത്തിനെയാണ് (23) രക്ഷപ്പെടുത്തിയത്. തിരൂരില്‍നിന്ന് ചെന്നൈക്കുള്ള യാത്രയിലായിരുന്നു പ്രേംജിത്ത്.
പട്ടാമ്പി റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനില്‍നിന്ന് ഒരാള്‍ വീണത് അറിഞ്ഞപ്പോള്‍ ഗാര്‍ഡ് വണ്ടി നിര്‍ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വണ്ടി നിന്നപ്പോഴേക്കും കാരക്കാട് റെയില്‍വേസ്‌റ്റേഷനിലെ സിഗ്‌നലിന് അടുത്തെത്തിയിരുന്നു. തുടര്‍ന്ന് വണ്ടി ഒരുകിലോമീറ്ററോളം പിന്നിലേക്കോടിച്ച് പ്രേംജിത്തിനെ ഗാര്‍ഡ്‌റൂമില്‍ കയറ്റി ഷൊറണൂരിലെത്തിച്ചു. നേരത്തേ വിവരം നല്‍കിയതനുസരിച്ച് റെയില്‍വേ ആശുപത്രിയിലെ ഡോക്ടറും ആംബുലന്‍സും ഷൊറണൂരില്‍ തയ്യാറായിനിന്നു. തലയ്ക്ക് പരിക്കേറ്റ പ്രേംജിത്തിനെ റെയില്‍വേ ആസ്?പത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം ആംബുലന്‍സില്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലേക്ക് എത്തിച്ചു.
തീവണ്ടിയില്‍നിന്ന് വീണ യുവാവിനെ രക്ഷിക്കാന്‍ വണ്ടി പിറകോട്ടെടുത്തത് അത്യപൂര്‍വ സംഭവമായി. യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ കണിശമായ നിയമങ്ങള്‍ മാറ്റിവെച്ച് റെയില്‍വേ മാനുഷികപരിഗണനയ്ക്ക് നല്‍കിയ പ്രാധാന്യം പ്രശംസനീയമായി. ഗാര്‍ഡ് കെ.കെ. സുബ്രഹ്മണ്യന്‍, ലോക്കോപൈലറ്റ് ജോയ്, അസി. ലോക്കോപൈലറ്റ് ശ്യാംരാജ് എന്നിവരാണ് തീവണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരുടെ സമയോചിതമായ ഇടപെടലാണ് പ്രേംജിത്തിന്റെ ജീവന്‍ രക്ഷിച്ചത്. അപകടവിവരം അറിഞ്ഞയുടനെ ഷൊര്‍ണൂരില്‍ വിവരമറിയിച്ച് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തി എല്ലാ പ്രവര്‍ത്തനങ്ങളും മികച്ചരീതിയില്‍ ഏകോപിപ്പിക്കാനും കഴിഞ്ഞു.
Discussion about this post