ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍.കെ. നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ. ജയലളിത വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയലളിതയ്ക്കു ലഭിച്ചത്. സിപിഐയുടെ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു രണ്ടാം സ്ഥാനം. ആകെ 9669 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടുവാനായത്.
ജയക്ക് ആകെ 1,60,921 വോട്ടുകളാണു ലഭിച്ചത്. മൂന്നാം സ്ഥാനത്ത് കെ.ആര്‍. രാമസ്വാമിയാണ് എത്തിയത്. 4145 വോട്ടുകളാണ് രാമസ്വാമിക്ക് ലഭിച്ചത്.












