ദില്ലി: സുനന്ദപുഷ്‌കറിന്റെ കൊലപാതത്തില്‍ ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചു. ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുമതി പൊലീസ് കോടതിയെ സമീപിക്കും. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു. സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായി നാരായണ്‍സിംഗ്, ഡ്രൈവര്‍ ബജ്‌റംഗി, സുഹൃത്ത് സഞ്ജയ് ദവാന്‍, വികാസ്, സഞ്ജയ് തക്രു, ആര്‍.കെ.ശര്‍മ്മ ഉള്‍പ്പടെ ആറുപേരെ ദില്ലി പൊലീസ് നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു.
ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് ശശി തരൂരിനെയും നുണപരിശോധനക്ക് വിധേയമാക്കാനുള്ള ദില്ലി പൊലിസിന്റെ തീരുമാനം. അതിനായി കോടതിയുടെ അനുമതി തേടാന്‍ ദില്ലി പൊലീസ് തീരുമാനിച്ചു. ശശി തരൂരിനെയും അനുയായികളെയും പലതവണ ദില്ലി പൊലീസ് ചോദ്യം ചെയ്തിരുന്നു. പലരുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തിലാണ് നുണപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. നാരാണ്‍സിംഗ്, ബജ്‌റംഗി, സഞ്ജയ് ദവാന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ ഏറെ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാതലത്തില്‍ കൂടിയാണ് തരൂരിനെയും നുണപരിശോധനക്ക് വിധേയമാക്കുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Discussion about this post