സിലിഗുരി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഡാര്‍ജിലിങ്ങിലെ മിരിക്, കലിങ്‌പോങ് എന്നിവിടങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. ലിംബു ഗൗണില്‍ പതിനാല് പേരും മഹേന്ദ്ര ഗൗണില്‍ മൂന്നുപേരും മിരിക്കില്‍ രണ്ടുപേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു.
ഇതുവരെയായി ഒന്‍പത് പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ലാവയിലേയ്ക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. റാക്തി പാലം പൂര്‍ണമായി ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജിജു എന്നിവരും ദുരന്തസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്‍കും.
Discussion about this post