കണ്ണൂര്‍: കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി.നമ്പ്യാരുടെ സംസ്‌കാരം കണ്ണൂരില്‍ നടന്നു. ധര്‍മശാലയിലെ കെല്‍ട്രോണ്‍ നഗറില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സമൂഹത്തിലെ നിരവധി മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ബുധനാഴ്ച ഉച്ചവരെ ബംഗളൂരു ന്യൂ ബിഇഎല്‍ റോഡിലെ ഡോളേഴ്‌സ് കോളനിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം റോഡ്മാര്‍ഗം കഴിഞ്ഞ രാത്രിയാണു കല്യാശേരിയിലെ വീട്ടില്‍ എത്തിച്ചത്. പിന്നീട് ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയി. ബംഗളൂരുവിലെ വസതിയില്‍ കര്‍ണാടകയിലെ പ്രമുഖര്‍ അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
Discussion about this post