തൃശൂര്‍: തീരമേഖലയില്‍ സസ്യങ്ങള്‍ കരിഞ്ഞതു താപസ്‌ഫോടനം മൂലമെന്നു പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ വിശദ പഠനറിപ്പോര്‍ട്ട്. എന്നാല്‍, താപസ്‌ഫോടനം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎഫ്ആര്‍ഐയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണു വനഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. വനഗവേഷണ കേന്ദ്രത്തിലെ ഡോ. എ. സന്ദീപ്, ഡോ. കെ.എ. ശ്രീജിത്ത്, ഡോ. ശ്രീകുമാര്‍, ഡോ. അനിത എന്നിവരാണു റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഇന്നു ശാസ്ത്ര സാങ്കേതിക വകുപ്പിനു കൈമാറും.
കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ കാറ്റിനൊപ്പം ശക്തമായ ഉഷ്ണക്കാറ്റിനൊപ്പം ഉപ്പുകാറ്റും അടിച്ചിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടെയുള്ള മലബാര്‍ തീരത്തെ പല സ്ഥലങ്ങളിലും ഭാഗികമായി സസ്യങ്ങള്‍ കരിഞ്ഞിരുന്നു. മേഖലകളില്‍ തീരത്തോടു ചേര്‍ന്ന സസ്യങ്ങള്‍ തീയിട്ടു കത്തിച്ചതു പോലെ ഉണങ്ങിയ അവസ്ഥയിലായിരുന്നു.
Discussion about this post