തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ 2015 ജൂലൈ മാസത്തേക്ക് റേഷന്‍കടകള്‍ വഴി ഇനിപ്പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും. ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ട് രൂപാ നിരക്കില്‍ ഏഴ് കിലോഗ്രാം ഗോതമ്പും. എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ എട്ട് കിലോഗ്രാം അരി. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എട്ട് കിലോഗ്രാം അരി കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 6.70 രൂപ നിരക്കില്‍. എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരി. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം 10 കിലോഗ്രാം അരി. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബി.പി.എല്‍./എ.എ.വൈ. വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം ആട്ട 15 രൂപ നിരക്കില്‍ പ്രതിമാസം ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17/18 രൂപ നിരക്കില്‍ ഈ മാസം ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധാന്യങ്ങള്‍ എന്നിവയും ലഭിക്കും. ബന്ധപ്പെട്ട റേഷന്‍കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം. പരാതികളും നിര്‍ദ്ദേശങ്ങളും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലോ 1800-425-1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലോ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫീസ്, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ അറിയിക്കാം.
Discussion about this post