തിരുവനന്തപുരം: മലയാറ്റൂര്‍ വനം ഡിവിഷനിലെ ആനവേട്ട സംബന്ധിച്ച് വനം വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരെ സസ്പെന്‍ഡ് ചെയ്തു.
ഗുരുതരമായ വീഴ്ചകള്‍ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയ തുണ്ടത്തില്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി.കെ.രാജേഷ്, കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.സുനില്‍ കുമാര്‍, അതേ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.സി.പത്രോസ് എന്നിവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡോ.ബി.എസ്.കോറി ഉത്തരവായി.
Discussion about this post