ന്യൂഡല്‍ഹി: വിദേശത്തെ സ്വത്തിനെക്കുറിച്ചുള്ള വിവരം സെപ്റ്റംബര്‍ 30 നകം സത്യസന്ധമായി വ്യക്തമാക്കുന്നവരെ കേസില്‍ ഉള്‍പ്പെടുത്തില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. വിദേശനാണ്യ കൈമാറ്റ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം തുടങ്ങി ആറു നിയമങ്ങള്‍ പ്രകാരമുള്ള കേസുകളിലാണ് ഒഴിവുലഭിക്കുക. എന്നാല്‍ അഴിമതിയിലൂടെ സമ്പാദിച്ച പണമാണെങ്കില്‍ അത് കള്ളപ്പണത്തിന്റെ നിര്‍വചനത്തില്‍ വരുമെന്നും അതിന് സംരക്ഷണമുണ്ടാകില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.
നികുതിയടയ്ക്കാതെ ഇന്ത്യയില്‍ നിന്നു ലഭിച്ച പണം ഉപയോഗിച്ചു പ്രവാസികള്‍ വിദേശത്തു സമ്പാ ദിക്കുന്ന സ്വത്തും വെളിപ്പെടുത്താത്ത വിദേശ സമ്പത്തായി കണക്കാക്കും. വിദേശബാങ്ക് നിക്ഷേ പത്തില്‍ നികുതി ചുമത്തുന്നതു ബാലന്‍സിനല്ല, അടച്ച മുഴുവന്‍ തുകയ്ക്കു മാകുമെന്നും ധനമന്ത്രാലയം വെളിപ്പെടുത്തി.
Discussion about this post