തൃശൂര്‍: ധനലക്ഷ്മി ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തി ലെ മുഴുവന്‍ ബാങ്കുകളിലും ദ്വിദിന ബാങ്ക് പണിമുടക്ക് നടത്താന്‍ തൃശൂരില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നേതൃയോഗം തീരുമാനിച്ചു. ഈ മാസം 15, 16 തീയതികളിലാണ് പണിമുടക്ക്.
എഐബിഒസി അഖിലേന്ത്യാ പ്രസിഡന്റ് സുദര്‍ശനന്‍, സെക്രട്ടറി ഹര്‍വിന്ദര്‍ സിംഗ്, സീനിയര്‍ വൈസ് പ്രസിഡന്റ് മണിമാരന്‍, തോമസ് ഫ്രാങ്കോ എന്നിവര്‍ പങ്കെടുത്തു. നേതാക്കള്‍ സമരപ്പന്തലിലെത്തി സത്യഗ്രഹികളെ സന്ദര്‍ശിച്ചു.
Discussion about this post