Tuesday, September 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വ്യാപം നിയമന അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്നു സുപ്രീംകോടതി

by Punnyabhumi Desk
Jul 9, 2015, 04:20 pm IST
in മറ്റുവാര്‍ത്തകള്‍

Supreme-pbന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതി കേസ് സിബിഐക്കു വിട്ടുകൊണ്ടു സുപ്രീംകോടതി ഉത്തരവ്. ദുരൂഹമരണങ്ങളും നിയമന അഴിമതിയും അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നു കോടതി ഉത്തരവിട്ടു. വ്യാപം കുംഭകോണത്തെക്കുറിച്ചും ദുരൂഹ മരണങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്.

അന്വേഷണത്തിനു കോടതിയുടെ മേല്‍നോട്ടം വേണോയെന്നു സിബിഐ അറിയിക്കണം. കേസ് സിബിഐ തിങ്കളാഴ്ച ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറ്റോര്‍ണി ജനറലും മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനും സുപ്രീംകോടതിയെ അറിയിച്ചു.

കേസ് സുപ്രീംകോടതിക്കു വിട്ട് ഹൈക്കോടതി കൈകഴുകിയെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഹൈക്കോടതി കേസില്‍ ഇടപെടേണ്ടതില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കം ചെയ്യണമെന്ന ഹര്‍ജിയും ഒപ്പം പരിഗണിച്ച കോടതി മറുപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും നോട്ടീസയച്ചു. ജൂലൈ 24-നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗും മൂന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരും നല്‍കിയതുള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അടുത്തിടെ വരെ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിന്ന വ്യാപം കേസ് രാജ്യവ്യാപകമായിത്തന്നെ ബിജെപിയെ സമ്മര്‍ദത്തിലാക്കിയതോടെയാണു സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറായത്.

മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷ ബോര്‍ഡ് (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) 2009ല്‍ നടത്തിയ നിയമന പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട അഴിമതിയാണു വ്യാപം കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. പരീക്ഷ പോലും നടത്താതെ പല തസ്തികകളിലേക്കും നിയമനങ്ങള്‍ നടത്തിയതായും ആരോപണം. നിയമനങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ച് ഗവര്‍ണര്‍ രാം നരേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണസംഘം കേസെടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മന്ത്രിമാരും കുഭകോണത്തില്‍ ഉള്‍പ്പെട്ടതായി ആരോപണം നേരിടുന്നുണ്ട്. കേസുമായി ബന്ധമുള്ള 46 പേര്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചതും വിവാദങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies