തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഏറ്റവും നീളംകൂടിയ മേല്‍പ്പാലമായ തകരപ്പറമ്പ് ഫ്‌ളൈഓവര്‍ ജൂലൈ 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേരുന്ന ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും പങ്കെടുക്കും.
ഒന്നാംഘട്ട തലസ്ഥാനമേഖലാ വികസനപദ്ധതിയിലെ ഒടുവിലത്തെ പ്രവൃത്തികളിലൊന്നാണ് തകരപ്പറമ്പ് ഫ്‌ളൈഓവര്‍. 2012 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഈ ഫ്‌ളൈ ഓവറിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത്. 37 കോടി രൂപ വിനിയോഗിച്ചായിരുന്നു നിര്‍മ്മാണം. നീളം 410 മീറ്ററും വീതി 11 മീറ്ററുമാണ്. ഓരോ 30 മീറ്ററിലും ഒന്ന് എന്ന ക്രമത്തിലാണ് തെരുവുവിളക്കുകളുടെ വിന്യാസം. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം റോഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ നിര്‍വഹണം നടത്തിയത്. 15 വര്‍ഷത്തെ പരിപാലനച്ചുമതലയും ഈ കമ്പനിക്കാണ്.
തകരപ്പറമ്പ് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജൂലായ് 13 ന് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍, ബന്ധപ്പെട്ട വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടും.
Discussion about this post