കൊച്ചി: വി സ്റ്റാര്‍ ഗോഡൗണില്‍ ചരക്കിറക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിഐടിയുവിനും കൊച്ചി സിറ്റി പോലീസിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി വീണ്ടും ചൊവ്വാഴ്‌ച പരിഗണിക്കും. ലേബര്‍ കാര്‍ഡുള്ള 11 കമ്പനി തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വി സ്റ്റാര്‍ ഹര്‍ജി നല്‍കിയത്. വി സ്റ്റാര്‍ ജനറല്‍ മാനേജര്‍ എ വൈദ്യനാഥ് ആണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം കമ്പനിയിലെത്തിയ ലോഡ് ഇറക്കുന്നത് സിഐടിയു പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വി സ്റ്റാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Discussion about this post