തിരുവനന്തപുരം: പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ കോപ്പിയും സി.ഡിയും കൈമാറി.
ധനമന്ത്രി കെ.എം.മാണി, മന്ത്രി കെ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍ ചെയര്‍മാന്‍ അവതരിപ്പിച്ചു. ശമ്പള പരിഷ്‌കരണവും പെന്‍ഷനും സംബന്ധിച്ച ആദ്യഭാഗമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ അടുത്ത ഭാഗം നവംബറിനുള്ളില്‍ സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷന്‍ സെക്രട്ടറി കെ.വി.തോമസ്, അംഗം അഡ്വക്കേറ്റ് ടി.വി.ജോര്‍ജ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post