തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് ഇലക്‌ട്രോണിക് ത്രാസുകളുടെ ലെഡ് ആന്‍ഡ് വയര്‍് സീലിംഗ് കര്‍ശനമാക്കുന്നു. ത്രാസുകളില്‍ തൂക്ക വ്യത്യാസം വരുത്തുന്നത് തടയുക എന്ന ലക്ഷ്യമിട്ടാണ് സീലിംഗ് കര്‍ശനമാക്കുന്നത്.
സീല്‍ ചെയ്യാന്‍ സംവിധാനമുളള എല്ലാ ത്രാസുകളിലും ആഗസ്റ്റ് ഒന്നു മുതല്‍ ലെഡ് ആന്‍ഡ് വയര്‍ ഉപയോഗിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് സീല്‍ ചെയ്യുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മോഡല്‍ അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിട്ടുളള എല്ലാ മോഡല്‍ ത്രാസുകള്‍ക്കും ആഗസ്റ്റ് ഒന്നുമുതല്‍ ലെഡ് ആന്‍ഡ് വയര്‍ സീലിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലെഡ് ആന്‍ഡ് വയര്‍ സീലിംഗ് സംവിധാനം ഇല്ലാത്ത ത്രാസ്സുകളില്‍ ഒരുവര്‍ഷത്തിനകം ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ മുദ്ര ചെയ്യുകയുളളൂ എന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.












