കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെബിപിഎസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇനിയും നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുണ്ട്. ഏഴു ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. പത്ത് ലക്ഷം അച്ചടിക്കാന്‍ സോളാര്‍ പ്രിന്റ്റേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3.28 ലക്ഷം കോപ്പിമാത്രമാണ് അവര്‍ അച്ചടിച്ചതെന്നും കെബിപിഎസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഈ മാസം 20 നകം അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെബിപിഎസ് പറഞ്ഞു. പാഠപുസ്തക അച്ചടിയില്‍ കെബിപിഎസ് നിലപാട് വിശദീകരിക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Discussion about this post