
കൊച്ചി: സ്വര്‍ണ കടത്തു കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കൊച്ചി വിമാനത്താവളത്തിലേയ്ക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്കും മൂന്ന് എംഎല്‍എമാര്‍ക്കും പങ്കുണ്ടെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദികളായവരെ പിടികൂടും വരെ ബിജെപി ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, നെടുമ്പാശ്ശേരി രവി, എ.കെ. നസീര്‍, പി. കൃഷ്ണദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, കെ.പി. രാജന്‍, എം.എ. ബ്രഹ്മരാജ്, ടി.പി. മുരളി എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post