ബാംഗ്ലൂര്‍: ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെയും ആഭ്യന്തര മന്ത്രി ആര്‍. അശോകിനെയും കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കര്‍ണാടകയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ബന്ദ് തുടങ്ങി. ബന്ദിനിടെ ചില സ്‌ഥലങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റുപ്പോര്‍ട്ടുകളുണ്ട്. നിരത്തിലിറങ്ങിയ ഏതാനും സ്വകാര്യ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. പ്രധാന സ്‌ഥലങ്ങളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും കടകമ്പോളങ്ങളും എല്ലാം അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, കെഎസ്‌ആര്‍ടി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമ സംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത് 18,000 പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post