Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

by Punnyabhumi Desk
Jul 21, 2015, 10:45 am IST
in സനാതനം

Lalitha-1-pbഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍

പരാപ്രത്യക് ചിതീരൂപാ പശ്യന്തീ പരദേവതാ
മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ

മൂലാധാരത്തില്‍ ഉദിക്കുന്ന ശബ്ദബ്രഹ്മത്തിന്റെ അഥവാ വാക്കിന്റെ കാരണബിന്ദുവാണ് ദേവി (പര) മറ്റൊന്നിനോടും കൂടിക്കലരാത്ത നിര്‍മലജ്ഞാനംതന്നെയാണ് ദേവിയുടെ സ്വരൂപം. എല്ലാ ദേവതകളിലും ശ്രേഷ്ഠയായ (പരദേവത) ദേവി വായുപ്രേരണമൂലം മൂലാധാരത്തില്‍ നിന്ന് സ്വാധിഷ്ഠാനചക്രം കടന്ന് നാഭിസ്ഥാനത്തെ മണിപൂരകചക്രത്തിലേക്കുയര്‍ന്ന് ഉത്തീര്‍ണ എന്നും കാര്യബിന്ദു എന്നും കൂടി പേരുകളുള്ള പശ്യന്തി ആയി വര്‍ത്തിക്കുന്നു. പ്രത്യക് = അന്യസങ്കലനമില്ലാത്ത. ചിതി= വിദ്യ അഥവാ ജ്ഞാനം പശ്യന്തീരൂപമാര്‍ന്ന ശബ്ദബ്രഹ്മം ഹൃദയത്തിലേക്കുയര്‍ന്ന് ബുദ്ധിയോടു ചേര്‍ന്ന് മധ്യമാരൂപത്തില്‍ വര്‍ത്തിക്കുന്നു. അതിനുശേഷം സ്വനവിജ്ഞാന (Phonetics) പ്രസിദ്ധമായ ഉച്ചാരണസ്ഥാനങ്ങളിലെത്തുന്ന ശബ്ദബ്രഹ്മം ഉച്ചാരണസ്വനങ്ങള്‍ ചേര്‍ന്ന വാക്ക് എന്ന രീതിയില്‍ വൈഖരീരൂപത്തില്‍ പ്രകടമാവുന്നു. പര, പശ്യന്തി എന്നിവപോലെ മധ്യമ, വൈഖരി എന്നിവയും ദേവീസ്വരൂപങ്ങള്‍തന്നെ. വൈഖരി = വിശേഷിച്ചും ഖരമായത് – പ്രകടമായത്. ഉച്ചാരണസ്ഥാനങ്ങള്‍. ഓഷ്ഠം (upper lip), ദന്തം (upper row of teeth), വര്‍ത്സം (alveolum), മൂര്‍ധാവ് (dome), താലൂ (palate), പ്രജിഹ്വ (uvula), ഗളം (pharynx) കൃകം (larynx) ദേവി ഭക്തരുടെ മനസ്സാകുന്ന മാനസസരസ്സില്‍ കളിയാടുന്ന കളഹംസമാണ്.

കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃഗാരരസസംപൂര്‍ണാ ജയാ ജാലന്ധരസ്ഥിതാ

കാമനെ കീഴ്‌പ്പെടുത്തിയ, അന്തകാന്തകനായ ശ്രീ പരമേശ്വരന്റെ ജീവനാഡിയും കര്‍മസാക്ഷിണിയും (കൃതജ്ഞ) കാമദേവന്‍ ആരാധിക്കുന്നവളുമാണ് ദേവി.
രസരാജാവായ ശൃംഗത്തിന് പൂര്‍ണത ലഭിക്കുന്നത് ദേവിയിലൂടെയാണ്, അഥവാ, ദേവിയില്‍ ശൃംഗാരരസം നിറഞ്ഞിരിക്കുന്നു. ദേവി എന്നും എവിടെയും ജയിച്ചുംകൊണ്ടേയിരിക്കുന്നു. കുണ്ഡലിനീ യോഗസാധകന്റെ കണ്ഠസ്ഥാനത്ത് വിശുദ്ധിചക്രത്തിലുള്ള പതിനാറിതള്‍ത്താമരപ്പൂവാണ് ജാലന്ധരം എന്നു പേരായ പീഠം; ദേവി അതില്‍ സ്ഥിതിചെയ്യുന്നു.

ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തര്‍പണതര്‍പിതാ

സാധകന്റെ പുരികങ്ങള്‍ക്കു നടുവിലെ ആജ്ഞാചക്രത്തിലുള്ള ഈരിതള്‍ത്താമരപ്പൂവാണ് ഓഡ്യാണപീഠം. ശ്രീചക്രത്തിന്റെ ബിന്ദു, സഹസ്രാരപദ്മത്തിന്റെ കര്‍ണിക, ബ്രഹ്മരന്ധ്രം ഇവയ്‌ക്കെല്ലാം ബിന്ദുമണ്ഡലം എന്നു പറയും. ദേവിയുടെ വാസസ്ഥാനങ്ങളാണിവയൊക്കെ. ശ്രീദേവിയെ ആരാധിക്കേണ്ടത് കുണ്ഡലിനീയോഗം പോലുള്ള രഹസ്യപൂജാവിധികളിലൂടെയാണ്. തന്തിരുവടി തൃപ്തിപ്പെടുന്നത് യോഗശാസ്ത്രനുസൃതമോ മാനസികമോ ആയ ഏതു പൂജാക്രമത്തിലായാലും രഹസ്യമായി നടക്കുന്ന തര്‍പണാദികള്‍ മുഖേനയത്രേ.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies