തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നയമാണു രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിനു കാരണമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. പെട്രോളിയത്തിന്റെ വിലനിയന്ത്രണം പുനഃസ്‌ഥാപിക്കണമെന്ന് ഉമ്മന്‍ചാണ്ടിക്കു പോലും പറയേണ്ടി വന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവനയില്‍ ഒട്ടും ആത്മാര്‍ഥതയില്ല.
ജനങ്ങളെ പറ്റിക്കാനുളള ചില വാചകങ്ങള്‍ മാത്രമാണ് അത്. പെട്രോളിയം വിലവര്‍ധന പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്‌ഭവന്‍ ജാഥ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി.
Discussion about this post