Sunday, November 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തദ്ദേശ സ്ഥാപന വാര്‍ഡ് വിഭജനം: 281 അപേക്ഷകളിന്മേല്‍ വാദം കേട്ടു

by Punnyabhumi Desk
Jul 21, 2015, 04:25 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വാര്‍ഡ് വിഭജനത്തിന് വിധേയമായ ഗ്രാമപഞ്ചായത്തുകളിലേയും തിരുവനന്തപുരം കോര്‍പ്പറേഷനിലേയും കരട് വാര്‍ഡ് വിഭജനത്തിലെ ആക്ഷേപങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് നടത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു ഹിയറിങ്. കേരളത്തിലെ 14 ജില്ലകളിലും വാര്‍ഡ് വിഭജനം സംബന്ധിച്ച ഹിയറിങ്ങുകള്‍ ഇതിനകം പൂര്‍ത്തിയായി. തിരുവനന്തപുരം ജില്ലയില്‍ നടന്നത് അവസാന ഹിയറിങ്ങായിരുന്നു. കമ്മീഷന്‍ മുമ്പാകെ 281 ആക്ഷേപങ്ങളാണ് ആകെ ലഭിച്ചത്. കോര്‍പ്പറേഷനില്‍ 183, കഴക്കൂട്ടം നഗരസഭയില്‍ 49, കഠിനംകുളം, ചിറയിന്‍കീഴ്, നാവായിക്കുളം, കുടവൂര്‍, അഴൂര്‍, പെരുമാതുറ, കരകുളം, വട്ടപ്പാറ, പള്ളിച്ചല്‍, നരുവാമൂട് എന്നീ പഞ്ചായത്തുകളില്‍ 49 എന്നിങ്ങനെ ആക്ഷേപങ്ങളിലാണ് വാദം കേട്ടത്. കമ്മീഷന്‍ അംഗങ്ങളായ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതികളിന്‍മേല്‍ പുനരന്വേഷണം നടത്തിയശേഷം നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും വാര്‍ഡ് വിഭജന കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കുക. ഇതിനായി നാളെ മുതല്‍ സിറ്റിംഗ് നടത്തും.

ജൂലൈ 31നകം ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ വാര്‍ഡു വിഭജനം അന്തിമമായി പ്രഖ്യാപിക്കും. അതിനു ശേഷം ബ്ലോക്ക് -ജില്ലാ തല ഡീലിമിറ്റേഷന്‍ നടപടികള്‍ പുന:ക്രമീകരിക്കും. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കാനും ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്ന് ഹിയറിങ്ങിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ കെ. ശശിധരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ 80 ഓളം കേസുകള്‍ നടക്കുകയാണ്. ഹൈക്കോടതിയിലെ കേസുകളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും വാര്‍ഡ് വിഭജനനടപടികള്‍ പൂര്‍ത്തീകരിക്കുക. എട്ട് ലക്ഷത്തോളം വോട്ടര്‍മാരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള തീയതി ജൂലൈ 25 വരെ നീട്ടി. അതിന് ശേഷം താല്‍ക്കാലികമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ഡീലിമിറ്റേഷന്‍ ആവശ്യമില്ലാത്ത തദ്ദേശസ്ഥാപനങ്ങളില്‍ അന്തിമ വോട്ടര്‍പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

പരാതികള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും ഡീലിമിറ്റേഷന്‍ ആവശ്യമുളള സ്ഥലങ്ങളിലെ വോട്ടര്‍പട്ടിക പുന:ക്രമീകരിക്കുക. ഇരുപത്തിരണ്ടായിരത്തില്‍പ്പരം നിയോജകമണ്ഡലങ്ങളും ഒരു ലക്ഷത്തില്‍പ്പരം സ്ഥാനാര്‍ത്ഥികളും ഉള്ള തെരഞ്ഞെടുപ്പാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. ഇത് പൂര്‍ത്തീകരിക്കുന്നതിനുളള നടപടിക്രമങ്ങള്‍ വളരെയധികമായതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ഇ-ബാലറ്റ്, ഇ-വോട്ടിങ് സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗങ്ങളായ കെ.ആര്‍. ജ്യോതിലാല്‍ ഐ.എ.എസ്., ജെയിംസ് വര്‍ഗീസ് ഐ.എ.എസ്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരും ഹിയറിങ്ങില്‍ പങ്കെടുത്തു.

 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies