തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയില്‍ ഒരുവര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ദത്തെടുക്കല്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ഇന്ന് (ജൂലൈ 23) രാവിലെ എട്ടുമണി മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റായ www.adoptionindia.nic.in ല്‍ ജൂലൈ 31ന് വൈകിട്ട് അഞ്ച് മണിവരെയാണ് രജിസ്‌ട്രേഷന് അവസരം. അഡോപ്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയോ അതിനുമുകളിലോ, വീടിന്റെ വിസ്തൃതി 1500 സ്‌ക്വയര്‍ ഫീറ്റോ അതിനുമുകളിലോ, ഫഌറ്റ് 1000 സ്‌ക്വയര്‍ഫീറ്റോ അതിനുമുകളിലോ ഉള്ള ദമ്പതികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിലവില്‍ ഓണ്‍ലൈന്‍ ആയി രജിസ്്റ്റര്‍ ചെയ്തിരുന്ന ദമ്പതികളുടെ രജിസ്‌ട്രേഷന്‍ റദ്ദായിട്ടുണ്ട്. അതിനാല്‍ ഈ ദമ്പതികളും പുതുതായി രജിസ്റ്റര്‍ ചെയ്യണമെന്ന് സമിതിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
Discussion about this post