ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് പാര്‍ലമെന്റിന്റെ ആദരാഞ്ജലി. കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും പിരിഞ്ഞു. രാജ്യസഭ 29നും ലോക്‌സഭ 30നും മാത്രമേ ഇനി ചേരൂകയുള്ളൂ. രാജ്യസഭയില്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയും ലോക്‌സഭയില്‍ സ്പീക്കര്‍ സുമിത്ര മഹാജനും കലാം അനുസ്മരണ സന്ദേശം വായിച്ചു. തുടര്‍ന്ന് ഇരു സഭകളിലും അംഗങ്ങള്‍ മൗനം ആചരിച്ചു.
Discussion about this post