ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗത്തിന് ബിജെപിയുമായി രാഷ്ട്രീയ അയിത്തമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കയായിരുന്നു അദ്ദേഹം.
തങ്ങളെ സ്‌നേഹിക്കുന്ന ആരുമായും സഹകരിക്കാന്‍ എസ്എന്‍ഡിപി മടിയില്ല. അമിത് ഷായുമായി സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭൂരിപക്ഷ സമുദായം സംസ്ഥാനത്തു നേരിടുന്ന അവഗണന അദ്ദേഹത്തെ അറിയിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യത്തിനായി എസ്എന്‍ഡിപി പ്രവര്‍ത്തിക്കുമെന്നും ആരുമായും സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്നും ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.ശങ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് താന്‍ ഡല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രി തിരക്കിലായതിനാലാണ് അമിത് ഷായെ കണ്ടതെന്നും പ്രധാനമന്ത്രിക്കുള്ള ക്ഷണക്കത്ത് ഷായ്ക്ക് കൈമാറിയെന്നും വെള്ളാപ്പാപ്പള്ളി വ്യക്തമാക്കി.
Discussion about this post