ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത നടപടി സൂപ്രീം കോടതി ശരിവച്ചു. ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി വിധിയില്‍ പിഴവുണ്‌ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജി കോടതി തള്ളി. പ്രതികളുടെ ദയാഹര്‍ജിയില്‍ രാഷ്ടപ്രതി തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി 2014 ഫെബ്രുവരി 18-നാണ് ശിക്ഷ ഇളവു ചെയ്തത്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി ജീവപര്യന്തമായി കുറച്ചത്.
Discussion about this post