ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ വിപുലമായ ബെഞ്ച് തള്ളി. ഹര്‍ജി തള്ളിയ വിധി മൂന്നംഗ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച നടപടിക്രമങ്ങളില്‍ പാളിച്ചയില്ലെന്നും തിരുത്തല്‍ ഹര്‍ജി വീണ്ടും പരിഗണിക്കില്ലെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല പന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിച്ചതില്‍ പിഴവില്ലെന്ന് വിധിച്ചത്.
അതേസമയം മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ രാഷ്ടപ്രതിക്കു വീണ്്ടും ദയാഹര്‍ജി നല്കി. ആദ്യം വധശിക്ഷ ഒഴിവാക്കുന്നതിനായി മേമന്റെ സഹോദരന്‍ നല്കിയ ഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതേതുടര്‍ന്നു മേമന്‍ തന്നെയാണ് ഇത്തവണ ദയാഹര്‍ജി നല്കിയിരിക്കുന്നത്.













Discussion about this post