നാഗ്പുര്‍: യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സഹോദരന്‍ സുലൈമാന്‍ മൃതദേഹം ഏറ്റുവാങ്ങി. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കും. മേമന്റെ കുടുംബത്തിന്റെ മാഹിമിലെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരിക. അടുത്ത ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും മാത്രം മൃതദേഹം കാണാം. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 6.38നു നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണു മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്. മേമന്റെ മൃതശരീരം ജയില്‍വളപ്പില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗ്പുര്‍ ജയില്‍ പരിസരത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മുംബൈയിലെ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കി.
Discussion about this post