ക്വലാലംപുര്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയന് ഐലന്‍ഡ്സിന്റെ തീരത്താണ് അവശിഷ്ടങ്ങള്‍ ദൃശ്യമായത്. എംഎച്ച് 370 ബോയിങ് 777 വിമാനത്തോടു സാമ്യമുള്ള അവശിഷ്ടങ്ങളാണു കണെ്ടത്തിയിരിക്കുന്നത്. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്ലാപ്പെറോണ്‍ എന്ന ഉപകരണമാണു ലഭിച്ചിരിക്കുന്നത്. ഇതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്നു സംശയിക്കാന്‍ കാരണം. ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയത്.
Discussion about this post