ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തില്‍ പുതിയ മാനങ്ങള്‍ കൈവരുന്ന ഭൂപ്രദേശ കൈമാറ്റക്കരാര്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ഇരുരാജ്യങ്ങളുടെയും കൈവശമുണ്ടായിരുന്ന പ്രദേശങ്ങള്‍ പരസ്പരം കൈമാറുന്ന പദ്ധതി നാലു പതിറ്റാണ്ട് കാത്തിരിപ്പിനുശേഷമാണ് നടപ്പിലായത്.
ലാന്‍ഡ്മാര്‍ക്ക് ബൗണ്ടറി എഗ്രിമെന്റ് പ്രകാരം ഭാരതത്തിന്റെ 51 ഭൂപ്രദേശങ്ങളുടെ ഉടമസ്ഥാവകാശം ബംഗ്ലാദേശിനു നല്കും. 7,110 ഏക്കര്‍ വരും. 17,160 ഏക്കറോളം പ്രദേശം ഇന്ത്യക്കും ലഭിക്കും. 2016 ജൂണോടെയാണ് കൈമാറ്റക്കരാര്‍ പൂര്‍ത്തിയാകുക.
ഇന്ത്യന്‍ പ്രദേശത്തു 37,000 പേരും ബംഗ്ലാദേശ് വിട്ടുനല്കുന്ന സ്ഥലത്തു 14,000 ആളുകളും അധിവസിക്കുന്നുണെ്ടന്നാണു കണക്ക്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനു കേന്ദ്രം 3,048 കോടി രൂപ അനുവദിച്ചിട്ടുണ്ട്.













Discussion about this post