കൊച്ചി: പുല്ലുമേട് ദുരന്തത്തില്‍ വനംവകുപ്പും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത മാസം 11നു മുമ്പ് സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം. പുല്ലുമേട് ദുരന്തം ഉണ്ടായപ്പോള്‍ സംഭവ സ്‌ഥലത്തിന്റെ ചുമതലയുണ്ടായിരുന്ന വനംവുപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥാനായിരിക്കണം റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ടതെന്നു കോടതി ആവശ്യപ്പെട്ടു.
വാഹനങ്ങള്‍ കടത്തിവിട്ടതിനെ കുറിച്ചും ചങ്ങല സംവിധാനം പ്രവര്‍ത്തിപ്പിച്ചത് എങ്ങനെയെന്നുമുള്ള വിശദാംശങ്ങള്‍ നല്‍കണം. ദുരന്തം സംബന്ധിച്ചു സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യം ഉണ്ടെന്നും ദേവസ്വം ബോര്‍ഡും പൊലീസും വനംവകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷമായിരിക്കണം ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടു നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.
Discussion about this post