ജമ്മു: ജമ്മു-കശ്മീരില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടി. ഉസ്മാന്‍ എന്നയാളാണ് പിടിയിലായത്. രാവിലെയുണ്ടായ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും എട്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉധംപുരിനും ചെനാനി ടൗണിനുമിടയിലെ നര്‍സു നല്ലയില്‍ അമര്‍നാഥ് യാത്രക്കാര്‍ കടന്നു പോയ ഉടനായിരുന്നു ആക്രമണം. അമര്‍നാഥ് യാത്രക്കാര്‍ക്ക് പിന്നാലെയായിരുന്ന ബി.എസ്.എഫ് വാഹനങ്ങള്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞ ശേഷമായിരുന്നു വെടിവെപ്പ്. സൈനികരുടെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
അജ്മല്‍ കസബിനു ശേഷം ഇതാദ്യമായാണ് ഒരു പാക് തീവ്രവാദി ഇന്ത്യയില്‍ പിടിയിലാകുന്നത്.













Discussion about this post