കൊച്ചി: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്‌ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കോടതി പറഞ്ഞു.
പാര്‍ക്കിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തലാക്കി പരിസ്‌ഥിതി സംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള തീരനിയന്ത്രണ മേഖലാ പരിപാലന അതോറിറ്റിക്കു കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ പഠിക്കതെയാണ് പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കില്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടത്തുന്നതെന്ന പൊതുതാല്‍പര്യ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം പരിസ്‌ഥിതി മന്ത്രാലയം കഴിഞ്ഞ സെപ്‌റ്റംബര്‍ 20നു നടത്തിയ തെളിവെടുപ്പിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഉത്തരവ്.
Discussion about this post