ന്യൂഡല്‍ഹി: ബുധനാഴ്ച പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നാവേദിനെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറും. ഇന്ത്യയില്‍ ഭീകരര്‍ പദ്ധതിയിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നതിലൂടെ നവേദില്‍ നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ ദിവസം ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു നാവേദ് പിടിയിലായത്. രക്ഷപ്പെടുന്നതിനിടെ മുഹമ്മദ് നാവേദിനെ ഗ്രാമീണര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളാണു ഭീകരന്‍ പിടിലായതോടെ ലഭിച്ചിരിക്കുന്നത്.
Discussion about this post