തിരുവനന്തപുരം: 4.5 ലക്ഷം രൂപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവരും പുതിയ കേന്ദ്രസര്‍ക്കാര്‍ പലിശ സബ്‌സിഡിയ്ക്ക് അപേക്ഷിച്ചവരുടെയും വിദ്യാഭ്യാസ വായ്പകളിന്മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്കുള്ള മോറട്ടോറിയം 2015 ജൂണ്‍ എട്ടുമുതല്‍ ആറ് മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. നേരത്തേ റവന്യൂ റിക്കവറി നടപടികള്‍ 2014 ഡിസംബര്‍ ഒമ്പത് മുതല്‍ ആറുമാസത്തേക്ക് മോറട്ടോറിയം നല്‍കി ഉത്തരവായിരുന്നു. എന്നാല്‍ ഈ പലിശ സബ്‌സിഡി, അപേക്ഷിച്ച എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post