ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ അണക്കെട്ട് പണിയുന്നതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
അപേക്ഷ തള്ളിയ കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. പരിസ്ഥിതി അനുമതി തേടി കേരളം നല്‍കിയ അപക്ഷേയിലെ തുടര്‍നടപടികളെല്ലാം അവസാനിപ്പിച്ചതായി മന്ത്രാലയം കേരളത്തെ അറിയിച്ചു.
Discussion about this post