തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവികസനവുമായി ബന്ധപ്പെട്ട 19 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് കളക്ടര്‍ നിശ്ചയിച്ച വിലയില്‍ നെഗോഷിയേഷന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി തുറമുഖമന്ത്രി കെ.ബാബു അറിയിച്ചു. വിഴിഞ്ഞം തുറമുഖം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനകംതന്നെ 128 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പദ്ധതിയുടെ ഭാഗമായുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്ത്വത്തിലുള്ള എംപവേര്‍ഡ് കമ്മിറ്റിയെ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയായി പുനര്‍നാമകരണം ചെയ്തു. റവന്യൂ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ എന്നിവരെ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 30 ഏക്കറിലധികം ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കരാര്‍ ഒപ്പിടല്‍ ചടങ്ങ് ദര്‍ബാര്‍ ഹാളിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Discussion about this post