ജമ്മു: കഴിഞ്ഞയാഴ്ച ജമ്മു കാഷ്മീരിലെ ഉധംപൂരില്‍ പിടിയിലായ പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് നാവേദ് യാക്കൂബിനെ 14 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നാവേദിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി എന്‍ഐഎയുടെ ആവശ്യത്തെ തുടര്‍ന്നാണു പ്രത്യേക എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
നാവേദിനു പ്രാദേശികമായി ചില സഹായങ്ങള്‍ ലഭിച്ചതായി എന്‍ഐഎ സംഘം വെളിപ്പെടുത്തി. ഉധംപൂരില്‍ ബിഎസ്എഫിനെ ആക്രമിച്ച നാവേദിനു സഹായങ്ങള്‍ ചെയ്തുകൊടുത്ത രണ്ടു പേരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി നടന്ന ആക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.













Discussion about this post