വാഷിംഗ്ടണ്‍: ലോകോത്തര സെര്‍ച്ച് എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിള്‍ ഇനി ഇന്ത്യക്കാരന്‍ ഭരിക്കും. ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ (46) നിയമിച്ചു. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്നാണു സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ തലപ്പത്തു നിയമിച്ചത്. ചെന്നൈ സ്വദേശിയാണു ഇദ്ദേഹം. കമ്പനിയിലെ അധികാര പുനഃക്രമീകരണത്തിന്റെ ഭാഗമായാണു തീരുമാനമുണ്ടായത്.
ഗ്വാരഖ്പുര്‍ ഐഐടിയില്‍ നിന്നാണു സുന്ദര്‍ ഐടിയില്‍ ബിരുദം നേടിയശേഷം കൂടുതല്‍ പഠനങ്ങള്‍ക്കായി സ്റ്റാന്‍ഫോര്‍ഡിലേക്കും വാര്‍ട്ടണിലേക്കും എത്തുകയായിരുന്നു. 2004 ലാണു പിച്ചൈ ഗൂഗിളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതേസമയം, ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍.













Discussion about this post