തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് മാന്യമായ പരിഗണനയും പെരുമാറ്റവും ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ വിവധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ അപേക്ഷ/പരാതി/ആവശ്യങ്ങള്‍ക്ക് മാന്യമായ പരിഗണന നല്‍കി തീര്‍പ്പാക്കി കൊടുക്കേണ്ടതും ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്റെ കടമയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് മാന്യമായ പരിഗണനയും പെരുമാറ്റവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ അതത് വകുപ്പ് മേധാവികള്‍ കൈക്കൊള്ളേണ്ടതും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിക സ്വീകരിക്കേണ്ടതുമാണെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post