തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് യഥാസമയം നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്. തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആരംഭിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു.
2010 ലെ വാര്‍ഡ് വിഭജനം അനുസരിച്ചു തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം. പ്രതിഷേധ സൂചകമായി ഈ മാസം 20ന് ഇടതുപക്ഷം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പിക്കറ്റിംഗ് നടത്തും. വിഴിഞ്ഞം കരാര്‍ ഒപ്പിടുന്ന ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്‌കരിക്കാനും തീരുമാനിച്ചു. അദാനിയുമായുള്ള കരാര്‍ സുതാര്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ബഹിഷ്‌കരിക്കുന്നത്.












