മുംബൈ: മാഗി നൂഡില്‍സിന്റെ നിരോധനം താത്കാലികമായി നീക്കം ചെയ്തു. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും ആറാഴ്ചയ്ക്കകം ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതു വരെ വില്‍പ്പന നടത്താനാകില്ലെന്നും കോടതി ഉത്തരവിട്ടു. മാഗിയുടെ ഹര്‍ജി പരിഗണിച്ചു ജസ്റ്റീസുമാരായ വി.എം. കനാഡെ, കൊലാബാവല്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
അംഗീകൃത ലാബുകളിലല്ല മാഗി നൂഡില്‍സിന്റെ പരിശോധന നടത്തിയിരുന്നതെന്ന മാഗിയുടെ വാദം കോടതി അംഗീകരിച്ചു. മാഗി നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കാണിച്ചാണു നെസ്‌ലെ ഹര്‍ജി നല്‍കിയിരുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കാണിച്ചതിനു നെസ്‌ലെ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചതിനു പിന്നാലെയാണു ബോംബെ ഹൈക്കോടതിയുടെ വിധിവന്നിരിക്കുന്നത്. ലെഡിന്റെ അംശം ഉയര്‍ന്ന നിലയില്‍ കണെ്ടത്തിയതിനെ തുടര്‍ന്നാണു കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ജൂണ്‍ അഞ്ചിനു മാഗിക്കു നിരോധനം ഏര്‍പ്പെടുത്തിയത്.













Discussion about this post