കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയക്കുഴപ്പവുമുണ്ട്. ഉത്തരവിലെ പല വ്യവസ്ഥകളും കേന്ദ്രവിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അധ്യാപക പാക്കേജിലെ ചില വ്യവസ്ഥകള്‍ ചോദ്യംചെയ്തു കൊല്ലം മിയന്നൂര്‍ എസ്.കെ.വി. എല്‍പി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരാണു വിധി പറഞ്ഞത്.
സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കുമെന്ന് അധ്യാപക പാക്കേജില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് എല്‍പി വിഭാഗത്തില്‍ 1:30, യുപി വിഭാഗത്തില്‍ 1:35 ആക്കണമെന്നാണു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിക്കാനായി ഉന്നതതല പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
Discussion about this post