ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി (74) അന്തരിച്ചു. ഇന്നലെ രാവിലെ 10.50ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രാഷ്ട്രപതിഭവനിലും പിന്നീടു മ കനും എംപിയുമായ അഭിജിത് മുഖര്‍ജിയുടെ വസതിയായ 13, തല്‍ക്കത്തോറയിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സംസ്‌കാരം ഇന്നു രാവിലെ പത്തിനു ലോധി റോഡ് ശ്മശാനത്തില്‍. രാഷ്ട്രപതി ഇന്നലെ നടത്താനിരുന്ന ഒഡീഷ സ ന്ദര്‍ശനം റദ്ദാക്കി.
ഈ മാസം ഏഴിന് ഹൃദയാഘാ തം ഉണ്ടായതിനെത്തുടര്‍ന്നാണ് ഡ ല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ സുവ്‌റ മുഖര്‍ജിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്നു വെന്റിലേറ്ററിലേ ക്കു മാറ്റി.
1940 സെപ്റ്റംബര്‍ 17ന് ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ജസോറയിലാണു സുവ്‌റ ജനിച്ചത്. 1957 ജൂലൈ 13നു വിവാഹം. അഭിജിത് മുഖര്‍ജി എംപി, ഇന്ദര്‍ജിത് മുഖര്‍ജി, ശര്‍മിഷ്ഠ മുഖര്‍ജി എന്നിവരാണു മക്കള്‍.
രവീന്ദനാഥ ടാഗോറിന്റെ ആരാധികയായിരുന്ന സുവ്‌റ, അദ്ദേഹത്തിന്റെ ഗീതങ്ങളും നാട്യനൃത്ത രൂപങ്ങളും പ്രചരിപ്പിക്കുന്നതിനായി ഗീതാഞ്ജലി ട്രൂപ്പ് എന്ന പേരില്‍ സംരംഭം സ്ഥാപിച്ചു. ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പ്, ഏഷ്യ, ആഫ്രിക്കഎന്നിവിടങ്ങളിലും ട്രൂപ്പ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.













Discussion about this post