തിരുവനന്തപുരം: വിവിധ ജില്ലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും ലൈസന്‍സുകള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 377 വ്യാപാരികള്‍ക്കെതിരെ സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസ് എടുത്തു.
ഗാര്‍ഹികാവശ്യത്തിനുള്ള 197 സിലിണ്ടറുകള്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതും പിടിച്ചെടുത്തു. 208 റേഷന്‍ ചില്ലറ വ്യാപാരികള്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് മൂന്നു റേഷന്‍ ചില്ലറ വ്യാപാരികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
Discussion about this post