കൊളംബോ: ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വരുന്ന മൂന്ന് വര്‍ഷം മികച്ചഭരണം കാഴ്ച്ചവെക്കാന്‍ ജനങ്ങള്‍ തനിക്ക് നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് വിക്രമസിംഗെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെ നയിക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി) 106 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായരുന്നു.225 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നയിക്കുന്ന യുപിഎഫ്എയ്ക്ക് 95 സീറ്റേ നേടാനായിരുന്നുളളു. കേവലഭൂരിപക്ഷത്തിന് വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് ഏഴു സീറ്റുകളായിരുന്നു കുറവുണ്ടായിരുന്നത്.
അതേസമയം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മഹീന്ദ രാജപക്‌സെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Discussion about this post